മനാമ: സ്വകാര്യ മേഖലയിലെ ആറ് തൊഴിൽ രംഗങ്ങളിൽ സ്വദേശിവത്കരണം രണ്ടുവർഷത്തിനുള്ളിൽ നടപ്പാക്കണമെന്ന് പാർലമെന്റ് നിർദേശിച്ചു. മെഡിക്കൽ, നിയമ, അക്കൗണ്ട്സ്, വിദ്യാഭ്യാസ, ബാങ്കിങ്, ഏവിയേഷൻ രംഗങ്ങളിലാണ് സ്വദേശിവത്കരണം ക്രമപ്രവൃദ്ധമായി പൂർത്തിയാക്കാൻ നിർദേശമുള്ളത്. അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്ത, മുഹമ്മദ് അൽ റിഫാഇ, മുഹമ്മദ് അൽ അഹ്മദ്, ഹസൻ ബൂഖമ്മാസ്, മുഹമ്മദ് ജനാഹി എന്നീ പാർലമെന്റംഗങ്ങളാണ് നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ, എല്ലാ മേഖലകളിലും സ്വദേശിവത്കരണം നടപ്പാക്കുന്നുണ്ടെന്നും ഇത്തരമൊരു നിർദേശമില്ലാതെതന്നെ കാര്യങ്ങൾ ഭംഗിയായി മുന്നോട്ടുപോകുന്നുവെന്നും ചില എം.പിമാർ അഭിപ്രായപ്പെടുകയും അതിനാൽ നിർദേശം പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു.
Comments are closed.