മനാമ: അധികൃതരുടെ അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന ആരോഗ്യ പരിചരണ സ്ഥാപനം അടച്ചുപൂട്ടാൻ നാഷനൽ ഹെൽത് റെഗുലേറ്ററി അതോറിറ്റി ഉത്തരവ്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട മന്ത്രാലയവുമായി സഹകരിച്ച് നടപടി സ്വീകരിച്ചത്. സ്ഥാപനത്തിന്റെ ലൈസൻസ് നേരത്തേ ഒഴിവാക്കിയതായിരുന്നു. എന്നാൽ, ഇത് പരിഗണിക്കാതെ പ്രവർത്തിച്ചിരുന്നതിനെ തുടർന്നാണ് നടപടികളുമായി അധികൃതർ മുന്നോട്ടുപോയത്.
Comments are closed.