അസീറിൽ വ്യാവസായിക വളർച്ചക്ക് സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റി

അബഹ : അസീർ പ്രവിശ്യയിൽ വ്യാവസായിക നിക്ഷേപം വർധിക്കുന്ന പശ്ചാത്തലത്തിൽ സെക്കന്റ്ഇ ൻഡസ്ട്രിയൽ സിറ്റിക്ക് അസീർ ഗവർണറും അസീർ ഡെവലപ്മെന്റ് അതോറിറ്റി പ്രസിഡന്റുമായ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ സമാരംഭം കുറിച്ചു. 1.73 കോടി ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സെക്കന്റ്ഇ ൻഡസ്ട്രിയൽ സിറ്റിയുടെ ഉദ്ഘാടന ചടങ്ങിൽ വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദ ർഅൽഖുറൈഫും സൗദി അതോറിറ്റി ഫോർഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്നോളജി സോൺസ് സി.ഇ.ഒ എൻജിനീയർ മാജിദ്അ ൽഅർഖൂബിയും അസീർ ഡെവലപ്മെന്റ് അതോറിറ്റി ആക്ടിംഗ് സി.ഇ.ഒ എൻജിനീയർ ഹാശിം അൽദബ്ബാഗും സന്നിഹിതരായിരുന്നു.

ഖമീസ് മുശൈത്തിന് വടക്കുപടിഞ്ഞാറ് അൽഹഫായിറിൽ സ്ഥിതിചെയ്യുന്ന പുതിയ പുതിയ ഇൻഡസ്ട്രിയൽ സിറ്റിയിൽ ആദ്യ ഘട്ടത്തിൽ ഇരുപതു ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പ്രദേശം സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്നോളജി സോൺസ് വി കസിപ്പിക്കും. അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കൽ, വ്യാവസായിക ഉൽപന്നങ്ങൾ വിതരണം ചെയ്യൽ എന്നിവ അടക്കം സപ്ലൈചെയിൻ മാനേജ്മെന്റ് ഗുണനിലവാരത്തിന്   സഹായിക്കുന്ന നിലക്ക് സെക്കൻ്റ് ഇൻഡസ്ട്രിയൽ സഹായിക്കുന്ന നിലക്ക് സെക്കൻ്റ് ഇൻഡസ്ട്രിയൽ സിറ്റിയെ റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കും. റോഡുകൾ, വൈദ്യുതി, ജലം, അഗ്നിശമന സാങ്കേതികവിദ്യകൾ, മലിനജല സംസ്കരണ പ്ലാന്റ് എന്നവ അടക്കമുള്ള പശ്ചാത്തല സൗകര്യങ്ങൾ ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കും.

Comments are closed.