വിമാനത്താവളത്തിനു സമീപത്തെ അനധികൃത പാർക്കിങ്: നടപടി സ്വീകരിക്കും
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള പൊതു പാർക്കുകൾ, പൂന്തോട്ടങ്ങൾ, നടപ്പാതകൾ എന്നിവിടങ്ങളിലെ അനധികൃത പാർക്കിങ് കണ്ടെത്തി കർശന നടപടി സ്വീകരിക്കും. ഇത്തരം വാഹനങ്ങൾ കണ്ടുകെട്ടി പൊലീസ് കോമ്പൗണ്ടുകളിലേക്ക് മാറ്റാൻ മുനിസിപ്പൽ കൗൺസിൽ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടും.
2022 ഡിസംബറിൽ അരാദ് ബേ സംരക്ഷിത മേഖലയിലും പാർക്കിലും കാറുകൾ പാർക്ക് ചെയ്യുന്നതിന് കഴിഞ്ഞ വർഷം ഡിസംബറിൽ ഫീസ് ഏർപ്പെടുത്തിയതോടെയാണ് പരിസരപ്രദേശങ്ങളിൽ അനധികൃതമായി പാർക്കിങ് തുടങ്ങിയതെന്ന് എയർപോർട്ട് ഏരിയ കൗൺസിലർ അബ്ദുൽ ഖാദർ അൽ സയ്യിദ് പറഞ്ഞു. പ്രദേശത്തെ സൗകര്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ അനധികൃത പാർക്കിങ് മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Comments are closed.