സൗദിയിൽ പോർവിമാനം തകർന്ന് രണ്ട് മരണം

റിയാദ് – സൗദി വ്യോമസേനക്കു കീഴിലെ എഫ്-15എസ്.എ ഇനത്തിൽ പെട്ട പോർവിമാനം പതിവ് പരിശീലനത്തിനിടെ തകർന്ന് രണ്ടു സൈനികർ വീരമൃത്യുവരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ ദഹ്റാനിൽ കിംഗ് അബ്ദുൽ അസീസ് വ്യോമതാവളത്തിൽ വ്യാഴം ഉച്ചക്ക് 12.50 ന് ആണ് വിമാനം തകർന്നുവീണതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി അറിയിച്ചു. അപകട കാരണത്തെ കുറിച്ച വിശദാംശങ്ങൾ അറിയാൻ പ്രത്യേക കമ്മിറ്റി അന്വേഷണം ആരംഭിച്ചതായും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

Comments are closed.