ജിദ്ദ: ലോകം കാത്തിരുന്ന 2023 ഫിഫ ക്ലബ് ലോകകപ്പിന് ജിദ്ദയിൽ ആവേശകരമായ തുടക്കം. മഴ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽജൗ ഹറ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി നടന്ന ഉദ്ഘാടന മത്സരം കാണാൻ ആയിരക്ക ണക്കിന് ഫുട്ബാൾ പ്രേമികളാണ് ഒഴുകിയെത്തിയത്. ഉദ്ഘാടന മത്സരത്തിൽ സൗദി ക്ലബായ അൽഇത്തിഹാദ് ന്യൂസിലൻഡ് ടീം ഓ ക്ലൻഡ് സിറ്റിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.കാണികളെ തുടക്കം മുതൽ ആവേശകൊടു മുടിയേറ്റിയ കളിയുടെ 29-ാം മിനിറ്റിൽ റൊമാ രിനോയിലൂടെയാണ് ഇത്തിഹാദ് ആദ്യ ഗോ ൾ നേടിയത്. 34-ാം മിനിറ്റിൽ എൻഗോലോ കാന്റെയുടെ ശക്തമായ ഷോട്ട് വലയിയായി. അതോടെ ഉണർന്ന ഓക്ലൻഡ് സിറ്റി ശക്തമായ പ്രതിരോധം തീർത്തെങ്കിലും ആദ്യപകുതി അവസാനിക്കാൻ അഞ്ച് മിനിറ്റ് ബാക്കി നിൽക്കേ മുഹന്നദ് അൽശങ്കീതിയുടെ പാസ് ഇത്തിഹാദ് ക്യാപ്റ്റൻ കരിം ബെൻസെമ മൂന്നാം ഗോളാക്കി.ആദ്യമത്സരത്തിൽ തന്നെ മടക്കമില്ലാത്ത മൂന്ന് ഗോളുകളിലൂടെ ജയം കൊയ ഇത്തിഹാദ് ടൂർണമെൻറിൻ്റെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി. വരുന്ന വെള്ളിയാഴ്ച രാത്രി ഒമ്പതിന് ആഫ്രിക്കൻ ചാമ്പ്യന്മാരായ ഈജിപ്തിന്റെ അൽഅഹ്ലിയെ നേരിടും. ആദ്യമത്സരത്തിൽ തന്നെ അടി പതറിയ ഓ ക്ലൻഡ് സിറ്റി 20-ാമത് ലോകകപ്പിൽനിന്ന് പുറത്തായി.ഈ മത്സരത്തിലെ ഗോളോടെ ഫിഫ ക്ലബ് ലോകകപ്പിലെ എക്കാലത്തെയും മികച്ച മൂന്നാമത്തെ സ്കോററായി കരീം ബെൻസൈമ മാറി. നാല് ക്ലബ്ബ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനുമായി.
Comments are closed.