സൗദി അറേബ്യയുടെ എണ്ണയുൽപാദന കുറവ് അടുത്ത വർഷം ആദ്യപാദത്തിലും തുടരും

റിയാദ്: സൗദി അറേബ്യ പ്രതിദിന എണ്ണ ഉൽപാദനത്തിൽ വരുത്തിയ കുറവ് അടുത്ത വർഷം ആദ്യപാദത്തിലും തുടരുമെന്ന് സൗദി ഊർജ്ജ മന്ത്രാലയം. പ്രതിദിന ഉൽപാദനത്തിൽ ഈ വർഷം ഏപ്രിൽ മുതൽ നടപ്പിലാക്കിയ കുറവാണ് വരും മാസങ്ങളിലും തുടരുക.

തീരുമാനം ആവശ്യമെങ്കിൽ പുനപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ മുതൽ സൗദി അറേബ്യ നടപ്പിലാക്കി വരുന്ന എണ്ണയുൽപാദനത്തിലെ കുറവ് അടുത്ത വർഷവും തുടരാൻ സൗദി ഊർജ്ജ മന്ത്രാലയം തീരുമാനിച്ചു.

2024 ആദ്യ മൂന്ന് മാസങ്ങളിൽ കൂടി നിലവിലെ അവസ്ഥ തുടരും. നിലവിലെ പ്രതിദിന ഉൽപാദനമായ 90 ലക്ഷം ബാരലാണ് ഉൽപാദിപ്പിക്കുക. ഏപ്രിലിന് മുമ്പ് ഇത് ഒരു കോടി ബാരലായിരുന്നിടത്താണ് കുറവ് വരുത്തിയത്. ഒപെക് പ്ലസ് കൂട്ടായ്മ പ്രഖ്യാപിച്ച ഉൽപാദന കുറവിന് പുറമേയാണ് സൗദിയുടെ വെട്ടിചുരുക്കൽ നടപടി.

Comments are closed.