മക്ക പിതാവിന്റെ ഘാതകന് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ മകൾ ഉറച്ചുനിന്നതോടെ സൗദി പൗരൻ്റെ വധശിക്ഷ മക്കയിൽ നടപ്പാക്കി. വധശിക്ഷ നടപ്പാക്കാൻ വേണ്ടി കൊല്ലപ്പെട്ടയാളുടെ മക്കൾക്ക് പ്രായപൂർത്തിയാകാൻ കാത്തിരിക്കുകയായിരുന്നു. പിതാവിന്റെ ഘാതകന് വധശിക്ഷ നടപ്പാക്കുന്നതിൽ അവരുടെ കൂടി അഭിപ്രായം അറിയുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കാൻ കോടതി ഉത്തരവിട്ടിരുന്നു. പിതാവിന്റെ ഘാതകന് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ഇക്കാര്യം കോടതിയെ രേഖാമൂലം അറിയിക്കുകയും അപ്പീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. വധശിക്ഷ നടപ്പാക്കാൻ സൽമാൻ രാജാവിന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദി പൗരൻ മനാഹി ബിൻ അബ്‌ദുല്ല ബിൻ അസൽ അൽ സുബൈയിയെ തർക്കത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തിയ സവാബ് ബിൻ ദൽമഖ് ബിൻ അൽ ഹുദൈനിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്. കേസിൽ വിചാരണ പൂർത്തിയാക്കിയ കീഴ്കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
Comments are closed.