ജിദ്ദ സൗദി അനുകൂല ഉള്ളടക്കം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സൗദിയിൽ ടിക് ടോക് ബഹിഷ്കരണ ക്യാംപെയ്ൻ ആരംഭിച്ചതിനു പിന്നാലെ ടെലികോം കമ്പനികൾ പരസ്യ കരാറുകൾ അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് ടെക് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്‌ഥതയിലുള്ള ടിക് ടോക് പ്ലാറ്റ്ഫോം സൗദിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്നു എന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. അതേസമയം നിരവധി അക്കൗണ്ടുകൾ മരവിപ്പിക്കുകയും സൗദി അനുകൂല പോസ്റ്റുകൾ നീക്കുകയും ചെയ്യുന്നുണ്ട്.
സൗദിയുമായി ബന്ധപ്പെട്ട ഉള്ളടക്കം സെൻസർനീക്കുകയും ചെയ്യുന്നുണ്ട്.
സൗദിയുമായി ബന്ധപ്പെട്ട ഉള്ളടക്കം സെൻസർ ചെയ്യുന്നുവെന്ന് ആരോപിച്ച് ടിക് ടോക് ബഹിഷ്കരിക്കാനുള്ള ആഹ്വാനം വിവിധ കോണുകളിൽനിന്ന് ഉയർന്നിരുന്നു. സൗദിക്ക് അനുകൂലമായ വിഡിയോ പോസ്റ്റ് ചെയ്താൽ ആ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയോ വിഡിയോകൾ ഡിലീറ്റ് ചെയ്യുകയോ ചെയ്തതായി ഉപയോക്‌താക്കൾ ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രചാരണമാണ് സൗദിയിൽ നടക്കുന്നത്.
Comments are closed.