ബ്രസീലിയൻ ഫുഡ് കമ്പനി ജെ.ബി.എസ് സൗദിയിൽ നിക്ഷേപമിറക്കുന്നു

ബ്രസീലിയൻ ഫുഡ് പ്രൊസസിംഗ് കമ്പനിയായ ജെ.ബി.എസ് സൗദിയിൽ കൂടുതൽ നിക്ഷേപമിറക്കുന്നു. ബ്രസീൽ പ്രസിഡന്റിന്റെ സൗദി സന്ദർശനവേളയിലാണ് കമ്പനി കൂടുതൽ നിക്ഷേപത്തിന് ധാരണയിലെത്തിയത്.

ബ്രസിൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലഡിസിൽവയുടെ സൗദി സന്ദർശന വേളയിൽ സൗദയിലെത്തിയ കമ്പനി പ്രതിനിധികളാണ് കൂടുതൽ നിക്ഷേപത്തിന് കരാറിലേർപ്പെട്ടത്. അന്താരാഷ്ട്ര ഫുഡ് പ്രൊസസിംഗ് ഭീമനായ ജെ.ബി.എസാണ് കമ്പനിയുടെ പുതിയ ഫുഡ് പ്രൊസസിംഗ് യൂണിറ്റാണ് സൗദിയിൽ ആരംഭിക്കുന്നതിന് ധാരണയിലെത്തിയത്. സൗദി നിക്ഷേപ മന്ത്രാലയവുമായി ഇത് സംബന്ധിച്ച കരാറിൽ ഒപ്പ് വെച്ചു. മാംസ ഉൽപാദന സംസ്കരണ രംഗത്താണ് കമ്പനിയുടെ പ്രവർത്തനം.സൗദിയിൽ മുൻകാലത്തെക്കാൾ മികച്ച നിക്ഷപ അവസരങ്ങളും സാധ്യതകളുമാണ് ഇപ്പോഴുള്ളത്. ഇത് തങ്ങളെ കൂടുതൽ നിക്ഷേപത്തിന് പ്രേരിപ്പിക്കുന്നതായി ജെ.ബി.എസ് സ്ഥാപകാഗം വെസ്ലി ബാറ്റിസ്റ്റ പറഞ്ഞു. ജിദ്ദയിലും ദമ്മാനിലും നിലവിലുള്ള കമ്പനി പ്രൊസസിംഗ് യൂണിറ്റുകളുടെ ശേഷി വർധിപ്പിക്കുമെന്നും കമ്പനി അതികൃതർ വ്യക്തമാക്കി.

Comments are closed.