സൗദിയിലെ വിനോദ സാംസ്കാരിക പരിപാടികൾ ജനങ്ങൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്. ഒരു വർഷത്തിനിടെ 90 ശതമാനം പേരും വിനോദ പരിപാടികളിൽ പങ്കെടുത്തു. സ്വദേശികളിലും വിദേശികളിലും നടത്തിയ സർവ്വേയിലൂടെയാണ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചത്.
സാംസ്കാരിക, വിനോദ പരിപാടികളുമായി ബന്ധപ്പെട്ട് 15 വയസും അതിന് മുകളിലുമുള്ള ആളുകളിൽ നടത്തിയ സർവേ അനുസരിച്ചാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പുറത്ത് വിട്ടത്. 2022 പകുതി മുതൽ 2023 പകുതി വരെയുള്ള 12 മാസങ്ങളിൽ ഈ പ്രായപരിധിയിൽപ്പെട്ട ജനസംഖ്യയുടെ 90 ശതമാനം പേരും വിനോദ പരിപാടികളിലും ഈവന്റുകളിലും പങ്കെടുത്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ 80 ശതമാനം പേരും സാംസ്‌കാരിക പരിപാടികളിലും പങ്കെടുത്തു.കഴിഞ്ഞ 12 മാസത്തിനിടെ സ്വദേശികളിൽ 39% പേരും സൗദി വിനോദ സീസണുകളിലൊന്നിൽ പങ്കെടുത്തവരാണ്. ഇതേ കാലയളവിൽ 36% വിദേശികളും ഇത്തരം പരിപാടികളുടെ ഭാഗമായി. 13 ശതമാനം പേർ ദേശീയാഘോഷങ്ങളിൽ പങ്കെടുക്കുകയും, 11 ശതമാനം പേർ സിനിമാ ശാലകൾ സന്ദർശിക്കുകയും ചെയ്തു. 20% പേർ സാംസ്‌കാരിക പരിപാടികളോ മറ്റോ സന്ദർശിച്ചിട്ടില്ല. അതിൽ 40 ശതമാനം പേർ സമയക്കുറവ് മൂലവും 26% പേർ ഉയർന്ന ചിലവ് കാരണവുമാണ് ഇത്തരം പരിപാടികളുടെ ഭാഗമാകാതിരുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Comments are closed.