ജിദ്ദ: അഖബ ഉൾക്കടൽ തീരത്ത് പുതിയ റി സോർട്ട് പ്രഖ്യാപിച്ച് നിയോം ഡയറക്ടർ ബോർഡ്. ‘സെറാന’ എന്ന പേരിലാണ് പുതി യ ബീച്ച് റിസോർട്ട്. ബീച്ചുകളിലെ ആഡംബ ര ജീവിതത്തിന് അനുയോജ്യമായ അന്തരീ ക്ഷം പ്രദാനം ചെയ്യുന്നതാണിത്. ഒപ്പം സു സ്ഥിരതയുടെയും പ്രകൃതി സംരക്ഷണത്തി ന്റെയും തത്ത്വങ്ങളോടുള്ള നിയോമിന്റെ പ്ര തിബദ്ധത ഉൾക്കൊള്ളുന്നതുമാണ്. 35 റെ സിഡൻഷ്യൽ യൂനിറ്റുകൾക്ക് പുറമെ 65 മുറി കളുള്ള ഹോട്ടലും സെറാന ബീച്ചിൽ നിർമി ക്കും. ഈ റെസിഡൻഷ്യൽ യൂനിറ്റുകൾ സ വിശേഷവും അതുല്യവുമായ ‘സ്‌സ്റ്റെപ് ആർ ക്കിടെക്ചറൽ ഡിസൈനുകളി’ലാണ് ഒരു ക്കുന്നത്.അതിശയകരവും മനോഹരവുമായ കടൽ ക്കാഴ്ചകൾ വിവിധ കോണുകളിൽനിന്ന് നേരിട്ട് ആസ്വദിക്കാൻ സൗകര്യമൊരുക്കുന്ന രീ തിയിലാണ് ഈ ഡിസൈനിലെ നിർമിതി. കൂ ടാതെ പർവതങ്ങളുമായും തീരദേശ പരിസ്ഥി തിയുമായും തടസ്സമില്ലാതെ ലയിച്ചുചേരാനാ കും. ജലയാത്ര നടത്തി എത്തിച്ചേരുന്ന സന്ദ ർശകർക്ക് സ്ഥലത്തിൻ്റെ ഭംഗിയും പ്രകൃതിയും കൂടുതൽ ആസ്വദിക്കാനാകും. ആഡം ബര അന്തരീക്ഷത്തിൽ ശാന്തത തേടുന്നവർ ക്ക് വ്യതിരിക്തമായ നൂതനമായ അനുഭവങ്ങ ൾ നൽകുന്നതാണ്. നിത്യജീവിതത്തിലെ തി രക്കുകളിൽനിന്നും വിശ്രമിക്കാനും സെറാന സന്ദർശകർക്ക് അവസരമൊരുക്കും. വ്യതിരി ക്തമായ ബീച്ച്ക്ലബിലൂടെയും ഉന്മേഷത്തിനും ആരോഗ്യത്തിനുമുള്ള സ്ഥാപനങ്ങളിലൂടെയും പുതിയ ലക്ഷ്യസ്ഥാനം ഏറെ ആകർ ഷണീയമായിരിക്കുമെന്ന് നിയോം ഡയറക്ടർ ബോർഡ് പറഞ്ഞു.’ലിഗ’, ‘എബെക്കോൺ’ എന്നീ രണ്ട്ലക്ഷ്യസ്ഥാനങ്ങളുടെ സമീപകാല പ്രഖ്യാപനങ്ങളുടെ ചുവടുപിടിച്ചാണ് ‘സെറാന’ വരുന്നത്. വ്യതിരിക്തമായ പ്രകൃതിദത്ത കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താനും പ്രകൃതിയുടെ നടുവിൽ സുസ്ഥിരമായ രീതിയിൽ വിശ്രമത്തിനും വിനോദത്തിനുമുള്ള ഇടങ്ങളും സൗകര്യങ്ങളും സൃഷ്ടിക്കാനുമുള്ള നിയോമിൻ തന്ത്രത്തിനും ടൂറിസം, ഹോസ്‌പിറ്റാലിറ്റി മേഖലകളിൽ നൂതനമായ ആധുനിക ആശയങ്ങൾ നൽകു ന്നതിനുമാണ് പുതിയ ബീച്ച് റിസോർട്ടുകൾ വികസിപ്പിക്കുന്നത്.
Comments are closed.