മൊബൈൽ ഫുഡ് എക്സിബിഷനുമായി സൗദി

റിയാദ് ജനപ്രിയ ദേശീയ ഭക്ഷണവിഭവങ്ങളും പരമ്പരാഗത മധുരപലഹാരങ്ങളുമൊക്കെ കൂടുതൽ ശ്രദ്ധേയമാക്കുന്നതിന് സൗദി പാചകകല കമ്മീഷൻ ഏഴ് മാസം നീളുന്ന മൊബൈൽ ഫുഡ് എക്സിബിഷൻ സംഘടിപ്പിക്കുന്നു. പ്രദർശന മേളയിൽ സൗദിയിലെ ഭക്ഷണപ്രിയരുടെ ഇഷ്‌ട വിഭമായ ജരീഷ്, മഖ്ഷുഷ് ഡെസെർട്ട് തുടങ്ങിയ പ്രദർശിപ്പിക്കും. പരിപാടിയുടെ കൂടുതൽ വിശേഷങ്ങൾ വൈകാതെ പ്രഖ്യാപിക്കും.റിയാദിൽ തുടക്കമിടുന്ന മൊബൈൽ ഭക്ഷ്യ പ്രദർശനം പിന്നീട് മക്ക, മദീന, തബൂക്ക്, ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, ഖാസിം, കിഴക്കൻ പ്രവിശ്യ, നജ്റാൻ, ജസാൻ, അസീർ, അൽ-ബഹ എന്നിവിടങ്ങളിലേക്കും എത്തിച്ചേരും. തത്സമയ പാചകം, വിഭവങ്ങളുടെ രുചി നോക്കാനുള്ള സെഷനുകൾ, ഉപകരണങ്ങളുടെയും ചേരുവകളുടെയും പ്രദർശനം, ഗെയിമുകൾ, പരമ്പരാഗത പൈതൃക പാചകത്തെക്കുറിച്ചുള്ള സിനിമാ പ്രദർശനം എന്നിവയും അരങ്ങേറും.വിപണികൾ, പൊതു ഇടങ്ങൾ, സ്‌കൂളുകൾ തുടങ്ങിയ സാമൂഹികകേന്ദ്രങ്ങൾ സന്ദർശിച്ച് സൗദിയുടെ പേരുമായി ബന്ധപ്പെട്ട പ്രാദേശിക വിഭവങ്ങൾ പരിപോഷിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഈ വർഷമാദ്യം ജരീഷിനെയും മക്ഷുഷിനെയും യഥാക്രമം രാജ്യത്തിന്റെ ദേശീയ വിഭവമായും മധുരപലഹാരമായും കമ്മീഷൻ നിശ്ചയിച്ചിരുന്നു.

Comments are closed.