റിയാദ്: സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ലണ്ടൻ ഹീത്രു വിമാനത്താവളത്തിന്റെ ഓഹരി സ്വന്തമാക്കുന്നു. സ്‌പാനിഷ് കമ്പനിയുടെ ഓഹരികൾ വാങ്ങുന്നതിന് പി.ഐ.എഫ് ധാരണയിലെത്തി. ദീർഘകാല നിക്ഷേപങ്ങൾ നടത്തുന്നതിനും ആഗോള സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിനും ലക്ഷ്യമിട്ടാണ് പി.ഐ.എഫ് നിക്ഷേപം നടത്തുന്നത്.
ലണ്ടൻ ഹീത്രു വിമാനത്താവളത്തിന്റെ പത്ത് ശതമാനം ഓഹരികൾ സ്വന്തമാക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ധാരണയിലെത്തി. സ്പാനിഷ് പശ്ചാത്തല വികസന കമ്പനിയായ ഫെറോവിയലുമായി ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. കരാർ പ്രകാരം ഹീത്രു എയർപോർട്ട് ഹോൾഡിംഗ്സിന്റെ ഓഹരികൾ പി.ഐ.എഫ് സ്വന്തമാക്കും. ലോകത്തെ തിരക്കേറിയതും പ്രധാനപ്പെട്ടതുമായ വിമാനത്താവളങ്ങളിലൊന്നാണ് ഹീത്രു വിമാനത്താവളം.ദീർഘകാല നിക്ഷേപങ്ങൾ നടത്തി കമ്പനികൾക്കും ബിസിനസ് മേഖലക്കും പിന്തുണ നൽകുക, ആഗോള സാമ്പത്തിക വളർച്ചയിൽ പങ്കാളിയാകുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് പി.ഐ.എഫ് നിക്ഷേപം. ഒപ്പം സൗദി ലോജിസ്റ്റിക്സ് വ്യോമ മേഖലയിൽ നടത്തി വരുന്ന പുതിയ പദ്ധതികൾക്കും നിക്ഷേപത്തിനും ആക്കം കൂട്ടുന്നതിനും പി.ഐ.എഫിൻ്റെ പുതിയ തീരുമാനം സഹായിക്കും.
Comments are closed.