റിയാദ്: വേൾഡ് എക്സ്പോ 2030′ ലോഗോ
ആറ് ഓലകളുള്ള ഈന്തപ്പനയാണ്. ആറ് ഓ ലകളും ആറ് നിറത്തിലുള്ളതാണ്. സൗദി അ റേബ്യയുടെ വേരുകൾ, ചുറ്റുപാടുകൾ, ഭാവി അഭിലാഷങ്ങൾ എന്നിവയിൽനിന്ന് പ്രചോദ നം ഉൾക്കൊള്ളുന്നതാണ് ലോഗോ.
ഈന്തപ്പന ദേശീയ മുദ്രയുടെ ഭാഗമാണ്. രാ ജ്യത്തിന്റെ ശക്തിയും വഴക്കവും പ്രകടിപ്പി ക്കുന്ന പ്രകൃതിദത്ത ഘടകമാണ്. ലോഗോ യിലെ ഓരോ ഓലയും ഒരു പാറ്റേണും നിറ വും പേറുന്നു. ഒന്ന് മറ്റൊന്നിൽനിന്ന് വേർതി രിഞ്ഞിരിക്കുന്നു. അത് ഓരോന്നും എക്സ് പോയുടെ ഓരോ തീമുകളെ പ്രതിനിധാനം ചെയ്യുന്നു. പ്രകൃതി, വാസ്തുവിദ്യ, കല, സാ ങ്കേതികവിദ്യ, ശാസ്ത്രം, പൈതൃകം എന്നിവ യാണ് ആറ് തീമുകൾ. ഇതിനൊപ്പം വൈവി ധ്യവും ചൈതന്യവുമുള്ള റിയാദിന്റെ സവി ശേഷതകൾ സംയോജിപ്പിക്കുന്നു.നമ്മൾ ഒരുമിച്ച് ഭാവിക്കായി ഉറ്റുനോക്കുന്നു, ഭാവി നന്നായി പ്രവചിക്കുന്ന ഒരു ലോകം വിഭാവനം ചെയ്യുന്നു, കൂടുതൽ സുസ്ഥിരമായ നാളെക്കായി ആസൂത്രണം ചെയ്യാൻ മനുഷ്യ രാശിയെ അനുവദിക്കുന്നു തുടങ്ങിയവയിലേ ക്ക് എക്സ്സ്പോ പ്രഖ്യാപനം വന്നതോടെ രാജ്യം മുഴുവൻ ആഹ്ളാദത്തിൽ. പൗരന്മാരും താമസക്കാരും ലോകത്തിന് പ്രചോദന മാകുന്ന രാജ്യമായി സൗദി അറേബ്യ മാറുന്ന തിലുള്ള സന്തോഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ചൊവ്വാഴ്ച രാത്രി റിയാദിന്റെ ആ കാശം വർണപ്പൂത്തിരികൾ വിരിഞ്ഞ കരിമരുന്ന് പ്രകടനങ്ങൾക്ക് സാക്ഷിയായി. നിരവധി യാളുകൾ ആഘോഷത്തിൽ പങ്കാളികളായി. എക്സ്പോ 2030 സംഘടിപ്പിക്കുന്നതിൽ സൗദി അറേബ്യ നേടിയ വിജയത്തിന്റെ ആ ഘോഷത്തിൽ ദമ്മാമിലെ കിങ് അബ്ദൽ അ സീസ് വേൾഡ് കൾചറൽ സെൻറർ (ഇത്) റിയാദ് എക്സ്സ്പോ 2030 ലോഗോ കൊണ്ട് അലങ്കരിച്ചു. ജിദ്ദയിലും വ്യാപക ആഘോഷ മാണുണ്ടായത്.
Comments are closed.