ജിദ്ദ: മൂന്നാമത് റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് വ്യാഴാഴ്‌ച ചെങ്കടൽ തീരത്ത് ജിദ്ദയിൽ തിരശ്ശീല ഉയരും. ജിദ്ദ റിറ്റ്സ് കാൾട്ടൺ ഹോട്ടലിലും കടൽത്തീരത്തുമായി സജ്ജീകരിച്ച പവിലിയനുകളിലായി നടക്കുന്ന മേള ഡിസംബർ ഒമ്പത് വരെ നീളും. ‘യുവർ സ്റ്റോറി, യുവർ ഫെസ്റ്റിവൽ’ വിഷയത്തിലൂ ന്നിയാണ് ഇപ്രാവശ്യത്തെ ചലച്ചിത്രോത്സവം.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സൗദിയിൽ നിന്നുമുള്ള 150ഓളം ചെറുതും വലുതുമായ സിനിമകളാണ് പ്രദർശിപ്പിക്കുക. ഏറ്റവും നല്ല സിനിമക്ക് ലക്ഷം ഡോളറും ഗോൾഡൺ യുസ്‌ർ അവാർഡുമാണ് സമ്മാനിക്കുക. ഏറ്റവും നല്ല സംവിധായകന് ട്രോഫിയും 30,000 ഡോളറും ലഭിക്കും. ഏറ്റവും നല്ല ഷോർട്ട് ഫിലിം, ഏറ്റവും മികച്ച സൗദി ഫിലിം തുടങ്ങിയവക്കെല്ലാം അവാർഡുകളുണ്ട്. ഇറാഖി സംവിധായകൻ യാസിർ അൽ യസീരി ഈ വർഷം ഇറക്കിയ ‘എച്ച്.ഡബ്ല്യൂ. ജെ.എൻ’ സിനിമയാണ് ഉദ്ഘാടന ദിവസം പ്രദർശിപ്പിക്കുക. ആസ്വാദനത്തോടൊപ്പം സിനിമ ചർച്ചകൾ, സംവാദങ്ങൾ, ശില്പശാലകൾ, ആദരവുകൾ തുടങ്ങിയവയും മേളയിൽ നടക്കും.സിനിമയുടെ ചരിത്രത്തെ രൂപപ്പെടുത്തുന്നതിനും ജനഹൃദയങ്ങളിൽ അത് അനശ്വരമാ ക്കുന്നതിനും സിനിമയിലെ സർഗാത്മകതക്ക് ഏറെ സംഭാവനകൾ അർപ്പിച്ചവരുമായ പ്രമുഖ സിനിമ താരങ്ങളെയും പ്രധാനപ്പെട്ട ചലച്ചിത്രോത്സവത്തിൽ ആദരിക്കാറുണ്ട്. ബോളിവുഡ് നടൻ രൺവീർ സിങ്, ജർമൻ ന ടിമാരായ ഡയാൻ ക്രൂഗർ, ഏഞ്ചൽ കട്‌ജ എ ന്നിവരോടൊപ്പം സൗദിയിൽ നിന്നുള്ള ജനപ്രിയ പരിപാടിയായിരുന്ന തഷ്‌മതാഷിലൂടെ ശ്രദ്ധേയനായ അബ്ദുല്ല അൽ സദൻ എന്നിവ ർക്കാണ് ഈ വർഷത്തെ മേളയിൽ ബഹുമാ നാദരവ് നൽകുന്നത്. ബോളിവുഡ് നടി കത്രീന കൈഫ്, ഗോൾഡൺ ഗ്ലോബ് അവാർ ഡ്, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ അമേരിക്കൻ നടി ഹാലി ബെറി എന്നിവർ ചലച്ചിത്രോത്സവത്തിനെത്തുന്നുണ്ട്.ഇന്ത്യൻ സംവിധായകൻ കരൺ ജോഹർ, തുനീഷ്യൻ ചലച്ചിത്ര നിർമാതാവ് കൗതർ ബെൻ ഹാനിയ, ആസ്ട്രേലിയൻ കോസ്റ്റ്യൂം ഡിസൈനർ കാതറിൻ മാർട്ടിൻ, തുനീഷ്യൻ നടൻ ദാഫർ എൽ അബിഡിൻ, ഈജിപ്ഷ്യൻ നടി യാസ്മിൻ സാബ്രി തുടങ്ങിയവർ മേളയുടെ വിവിധ സെഷനുകളിൽ പങ്കെടുക്കും.
പ്രമുഖ ആസ്ട്രേലിയൻ എഴുത്തുകാരനും സംവിധായകനും നിർമാതാവുമായ ബാസ് ലുഹ്ർമാനാണ് ചലച്ചിത്രോത്സവത്തിന്റെ മുഖ്യ വിധികർത്താവ്. സ്വീഡിഷ്-അമേരിക്കൻ നടൻ ജോയൽ കിന്നമാൻ, നടി ഫ്രീദ പിന്റോ, ഈജിപ്ഷ്യൻ നടി ആമിന ഖലീൽ, സ്പാനിഷ് നടി പാസ്വേഗ എന്നിവരാണ് സഹ ജൂറി അംഗങ്ങൾ.
ദി റെഡ് സീ ഷോർട്ട്സ് മത്സരത്തിൽ സൗദി എഴുത്തുകാരിയും ചലച്ചിത്ര നിർമാതാവും നിരൂപകയുമായ ഹന അലോമർ, ഫ്രഞ്ച്, മൊറോക്കൻ നടൻ അസദ് ബൂവാബ്, തുർ ക്കിഷ്, ജർമൻ സിനിമ സംവിധായകനും തിര ക്കഥാകൃത്തും നിർമാതാവുമായ ഫാത്തിഹ് അകിൻ എന്നിവരുമായിരിക്കും ജൂറി അംഗ ങ്ങൾ.
Comments are closed.