മൂന്നാമത് സൗദി മീഡിയ ഫോറം ഫെബ്രുവരി 19 മുതൽ 21 വരെ

ജിദ്ദ: സൗദി മീഡിയ ഫോറത്തിന്റെ മൂന്നാമത്
സമ്മേളനം ഫെബ്രുവരി 19 മുതൽ 21 വരെ റിയാദിൽ നടക്കും. റേഡിയോ ആൻഡ് ടെലി വിഷൻ കോർപറേഷനും സൗദി ജേർണലി സ്‌റ്റ് അസോസിയേഷനും ചേർന്നാണ് പരി പാടി സംഘടിപ്പിക്കുന്നത്.

ഇതിനായുള്ള തയാറെടുപ്പുകൾ തുടങ്ങി. മാ ധ്യമ വ്യവസായത്തിൻ്റെ നിലവാരം ഉയർത്താ ൻ ഈ സമ്മേളനം സഹായിക്കുമെന്ന് കോർ പറേഷൻ സി.ഇ.ഒ മുഹമ്മദ് അൽഹാരിതി പ റഞ്ഞു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേ തിക വിദ്യകളുമായി മുന്നേറാൻ അത് മാധ്യമ പ്രവർത്തകരെ സഹായിക്കും. പ്രാദേശിക, അന്തർദേശീയ മാധ്യമ സ്ഥാപനങ്ങളുമായി ആശയവിനിമയത്തിൻ്റെ പാലങ്ങൾ നിർമി ക്കേണ്ടതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെ യും പ്രാധാന്യം സി.ഇ.ഒ വ്യക്തമാക്കി. രാജ്യ ത്തെ മാധ്യമ സംവിധാനത്തെ ശക്തിപ്പെടു ത്തുന്നതിന് നൽകുന്ന പിന്തുണക്ക് വാർ ത്താവിതരണ മന്ത്രി സൽമാൻ അൽ ദോസ രിയോട് കോർപറേഷൻ സി.ഇ.ഒ നന്ദി അറി യിച്ചു. ഫോറം  സമ്മേളനത്തിന്റെ ഭാഗമായി ‘മാധ്യമങ്ങളുടെ ഭാവി’ എന്ന വിഷയത്തിൽ പ്രദർശനമേള ‘ഫോമെക്സ‌്’ നടക്കും.മധ്യപൂർവേഷ്യയിൽ ഇത്തരത്തിലുള്ള ഏറ്റ വും വലിയ പ്രദർശനമായിരിക്കും ഇത്. സൗ ദി മീഡിയ ഫോറം അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും. ജേണലിസം, ദൃശ്യ-ശ്രാവ്യ ഉ ള്ളടക്ക നിർമാണം, ശാസ്ത്ര മാധ്യമ ഉള്ളട ക്ക നിർമാണം, ഡിജിറ്റൽ മീഡിയ, മീഡിയ ഇ ന്നൊവേഷൻ ആൻഡ് ലീഡർഷിപ്, മാധ്യമ വ്യക്തിത്വങ്ങൾ എന്നീ ആറ് വിഭാഗങ്ങളിലാണ് അവാർഡ്.ഒന്നും രണ്ടും പതിപ്പുകൾ വിജയകരമായതിനെ തുടർന്നാണ് മൂന്നാം പതിപ്പ് വരുന്നത്. സൗദി മാധ്യമ വ്യവസായം വികസിപ്പിക്കുന്ന തിനും അതിന്റെ ഏറ്റവും പുതിയ സാങ്കേതി കവിദ്യകൾ കണ്ടെത്തുന്നതിനുമുള്ള ശ്രമ ത്തിൽ നടക്കുന്ന സമ്മേളനത്തിന് മാധ്യമ മേഖലയിൽ വിപുലമായ നല്ല സ്വാധീനം കൈവരിക്കുന്നതിൽ ഫലപ്രദമായ പങ്ക് വഹിക്കാനാകുമെന്നാണ് വിലയിരുത്തൽ.

Comments are closed.