ജിദ്ദ: സൗദി അറേബ്യയുടെ ദേശീയ വിമാന ക്കമ്പനിയായ സൗദി എയർലൈൻസ് എല്ലാ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലും 30 ശ തമാനം വരെ കിഴിവോടെ ‘ഗ്രീൻ ഫ്ലൈ ഡേ ഓഫർ’ പ്രഖ്യാപിച്ചു. പ്രമോഷനൽ ഓഫറുക ളിലൂടെ അതിഥികളുമായുള്ള ബന്ധം ശക്തി പ്പെടുത്തുന്നതിനുള്ള സമർപ്പണത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് വാർത്തക്കു റിപ്പിൽ പറഞ്ഞു. ഇതുസംബന്ധമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനും പ്രയോജനം നേടാനും ബുധനാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്.ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡി സംബർ ഒന്നു മുതൽ അടുത്ത വർഷം മാർച്ച് 10 വരെ യാത്രചെയ്യാം. ബിസിനസ്, ഇക്ക ണോമി ക്ലാസ് വിഭാഗങ്ങൾക്ക് ഈ ആനുകൂ ല്യം ബാധകമാണ്. റൗണ്ട് ട്രിപ്പുകൾക്കും വ ൺവേ ഫ്ലൈറ്റുകൾക്കും കിഴിവ് ബാധകമാ ണ്. സൗദി എയർലൈനിൻ്റെ വെബ്സൈറ്റ്, സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകൾ, സെയി ൽസ് ഓഫിസുകൾ എന്നിവ വഴി യാത്രക്കാർക്ക് ടിക്കറ്റ് എളുപ്പത്തിൽ ബുക്ക് ചെയ്യാവുന്നതാണ്. ക്രിസ്മസ് ഉൾപ്പടെയുള്ള അവധി ദിനങ്ങൾ വരുന്നതിനാൽ പ്രവാസികൾക്ക് ഈ ആനുകൂല്യം ഏറെ പ്രയോജനപ്പെടുമെ ന്നാണ് കരുതുന്നത്.
Comments are closed.