ഗസ്സക്കുള്ള സൗദിയുടെ സഹായം; അവശ്യ വസ്തുക്കളുമായി ട്രക്കുകൾ ഗസ്സയിലെത്തി

കിങ് സൽമാൻ റിലീഫ് സെൻ്ററിന് കീഴിൽ ഗസ്സക്കുള്ള സൗദിയുടെ സഹായ പ്രവാഹം തുടരുന്നു. വ്യോമ കടൽ മാർഗ്ഗം ഈജിപ്തിലെത്തിച്ച അവശ്യവസ്തുക്കളുടെ വിതരണം ഗസ്സയിൽ ആരംഭിച്ചു.

ചരക്കുകൾ വഹിച്ചുള്ള ട്രക്കുകൾ റഫ അതിർത്തി വഴി കഴിഞ്ഞ ദിവസം ഗസ്സിയിലെത്തി. ഐക്യരാഷ്ട്ര സഭ റിലീഫ് സെല്ലുമായി സഹകരിച്ചാണ് സഹായം വിതരണം ചെയ്യുന്നത്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം ഗസ്സയിലേക്കുള്ള അവശ്യവസ്തുക്കളുടെ വിതരണം വർധിപ്പിക്കാൻ കഴിഞ്ഞതായി യു.എൻ ഫലസ്‌തീൻ സഹായ ഏജൻസി അറിയിച്ചു.വടക്കൻ ഗസ്സയിലുൾപ്പെടെ സഹായം വിതരണം എത്തിക്കാൻ കഴിഞ്ഞതായും യു.എൻ വ്യക്തമാക്കി. ഇരുപതോളം വിമാനങ്ങളിലും ചരക്ക് കപ്പലിലുമായാണ് സൗദിയുടെ സഹായം ഗസ്സയിലെത്തിച്ചത്. അവശ്യ വസ്തുക്കളായ ഭക്ഷണം മരുന്ന്, താൽക്കാലിക പാർപ്പിട സൗകര്യങ്ങൾ എന്നിവയാണ് സഹായത്തിലുൾപ്പെടുത്തിയിട്ടുള്ളത്.

Comments are closed.