സീസണുകളിലെ ജനത്തിരക്ക് കണക്കിലെടുത്താണ് ഖുബാഅ് പള്ളി വികസിപ്പിക്കുന്നത് -മദീന ഗവർണർ

ജിദ്ദ: തിരക്കേറിയ സമയത്തും സീസണൽ സ മയങ്ങളിലും ഏറ്റവും കൂടുതൽ വിശ്വാസിക ളെ ഉൾക്കൊള്ളാനാണ് ഖുബാഅ് വികസന പദ്ധതി ലക്ഷ്യമിടുന്നതെന്ന് മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ പറഞ്ഞു.

കിങ് സൽമാൻ ഖുബാഅ് മസ്‌ജിദ്-പരിസര വികസന പദ്ധതിക്ക് പ്ലാൻ തയാറാക്കുന്നതി ന് ചുമതലപ്പെടുത്തിയ ആർക്കിടെക്ട് റാസിം ബിൻ ജമാൽ ബദ്റാനെ സന്ദർശിച്ചപ്പോഴാ ണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. മതപര മായ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിന് പുറ മെ ഖുബാഅ് ‘മസ്ജിദിൻ്റെ ചരിത്രപരമായ സ വിശേഷതകൾ രേഖപ്പെടുത്തുക, നഗര വാ സ്തുവിദ്യ രീതികൾ സംരക്ഷിക്കുക, ചരിത്ര സ്മാരകങ്ങളും അതിനോട് ചേർന്നുള്ളവ യും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കു കയും ചെയ്യുക എന്നതാണ് ഖുബാഅ് വിക സന പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമി ടുന്നതെന്നും ഗവർണർ പറഞ്ഞു.ഖുബാഅ്’മസ്ജിദ് സ്ഥാപിതമായതിന് ശേഷ മുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീ കരണമാണ് നടപ്പാക്കാൻ പോകുന്നത്. പദ്ധ തിയുടെ ഉദ്ഘാടനം ഏതാനും മാസം മുമ്പ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽ മാനാണ് നിർവഹിച്ചത്. ഇതോടെ 50,000 ച തുരശ്ര മീറ്റർ വിസ്തൃതിയിൽ 66,000 പേർക്ക് നമസ്കരിക്കാനാകും.പദ്ധതിക്കായുള്ള എല്ലാ പ്ലാനുകളും ജോലി കളും വരും കാലയളവിൽ പൂർത്തിയാക്കേ ണ്ടതിന്റെ പ്രാധാന്യവും പദ്ധതി നടപ്പാക്കു ന്ന സമയത്ത് നിലവിലുള്ള പള്ളിയിൽ ആളു കൾക്ക് പ്രാർഥന നടത്താൻ കഴിയണമെ ന്നും ഗവർണർ സൂചിപ്പിച്ചു. സൗദിയിലെ സ മകാലിക അറബ് വാസ്തു‌വിദ്യ പ്രതിഭകളിൽ ഒരാളാണ് ഡോ. റാസിം ബദ്റാൻ.

Comments are closed.