റിയാദ്: സൗദിയിൽ വാഹന പീരിയോഡിക്കൽ സാങ്കേതിക പരിശോധനക്ക് (ഫഹ്സ് ദൗരി) മൊബൈൽ സേവനം ആരംഭിച്ചു. വാഹന ആനുകാലിക സാങ്കേതിക പരിശോധന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഗുണഭോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനാണ് ഈ സേവനം ആരംഭിച്ചത്.
16 മൊബൈൽ സ്റ്റേഷനുകൾക്ക് ഇതിനകം ലൈസൻസ് നൽകി. കൂടുതൽ വാഹനങ്ങളുള്ള ഉടമകൾക്ക് വാഹന സാങ്കേതിക പരിശോധനസേവനം പ്രവേശനം സുഗമമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു.
നിശ്ചിത പരിശോധനാകേന്ദ്രങ്ങളിൽ ഉൾപ്പെടാത്ത പ്രദേശങ്ങളിൽ സേവനം ലഭ്യമാക്കാനും ഒന്നിലധികം സ്ഥലങ്ങളിലേക്ക് അത് മാറ്റാനും സാധിക്കുന്നതാണിത്.
Comments are closed.