ഗസ്സയിൽ ദുരിതാശ്വാസ പ്രവർത്തനം: 15 കോടി റിയാലിന്റെ കരാറുകളൊപ്പിട്ട് കിങ് സൽമാൻ റിലീഫ് കേന്ദ്രം

ജിദ്ദ: ഗസ്സയിലെ ജനതക്ക് ആശ്വാസം പകരാ ൻ സൗദി അറേബ്യയുടെ ജീവകാരുണ്യ സം രംഭമായ കിങ് സൽമാൻ റിലീഫ് കേന്ദ്രം വി വിധ അന്താരാഷ്ട്ര സംഘടനകളുമായി 15 കോടി റിയാലിൻ്റെ സഹകരണ കരാറിൽ ഒ പ്പുവെച്ചു. കൈറോയിൽ സൗദി എംബസിയു ടെ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് കരാറുകൾ ഒപ്പിട്ടത്.ഈ.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി ഫോർ ഫലസ്തീനുമായി (യു.എൻ.ആർ.ഡ ബ്ലു.എ) 5.6 കോടി റിയാൽ, അന്താരാഷ്ട്ര റെഡ്ക്രോസുമായി 3.75 കോടി റിയാൽ, അ ന്താരാഷ്ട്ര ഭക്ഷ്യ പദ്ധതിയുമായി 1.87 കോ ടി റിയാൽ, ലോകാരോഗ്യ സംഘടനയുമായി 3.75 കോടി റിയാൽ എന്നിങ്ങനെയാണ് ക രാറുകൾ.

 

ഫലസ്തീൻ ജനതയുടെ ഭക്ഷണവും പോഷ കാവശ്യങ്ങളും നിറവേറ്റുന്നതിനാണ് അന്താ രാഷ്ട്ര ഭക്ഷ്യ പദ്ധതിയുമായുള്ള കരാർ. ഗു ണഭോക്താക്കൾക്ക് ചൂടുള്ള ഭക്ഷണവും ഭ ക്ഷണ കിറ്റുകളും ബാസ്കറ്റുകളും വിതര ണം ചെയ്യാനാണിത്. ഇതിന് മൊത്തം ചെല വ് 1.9 കോടി റിയാലാണ്. ലോകാരോഗ്യ സം ഘടനയുമായുള്ള കരാർ പ്രകാരം ജീവൻര ക്ഷാ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങ ളും വിതരണം ചെയ്യും. ജീവൻ രക്ഷിക്കാനു ള്ള അടിയന്തര ഇടപെടലുകൾക്ക് പിന്തുണ നൽകുക, പ്രാഥമികാരോഗ്യ പരിരക്ഷ പദ്ധ തികൾ ശക്തിപ്പെടുത്തുക, കുട്ടികൾ, അമ്മ മാർ, വൃദ്ധർ എന്നിവരിലെ പോഷകാഹാര ക്കുറവ്പരിഹരിക്കുക, മാനസികാരോഗ്യ ത്തെ പിന്തുണക്കുക എന്നിവയും ഈ കരാ റിൽ ഉൾപ്പെടും.റെഡ്ക്രോസുമായുള്ള കരാർ ആംബുലൻ സുകളും ഗസ്സയിൽ ശുദ്ധമായ കുടിവെള്ള വും ലഭ്യമാക്കുന്നതിനാണ്. ഇസ്രായേലി അ ധിനിവേശസേന ദുരിതാശ്വാസ വാഹനങ്ങളു ടെ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണെ ന്നും 10 ശതമാനം മാത്രമേ പ്രവേശിക്കാൻ അനുവദിക്കുന്നുള്ളൂവെന്നും കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ള വും മരുന്നും നഷ്ടപ്പെടുത്തുന്നതിനാൽ ഇത് ‘മനഃപൂർവമായ കൊലപാതകം’ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗസ്സയിലെ ജനത ക്കുവേണ്ട അടിസ്ഥാന വസ്‌തുക്കളുടെ പ്ര ശ്നം പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഫ ലസ്തീൻ അഭയാർഥികൾക്കായുള്ള യു.എ ൻ റിലീഫ് ആൻഡ് വർക്സ‌് ഏജൻസി (യു. എൻ.ആർ.ഡബ്ല്യു.എ) കമീഷണർ ജനറൽ ഫിലിപ്പ് ലസാരിനി വ്യക്തമാക്കി. അത് പരിഹ രിക്കുന്നതിന് കിങ് സൽമാൻ കേന്ദ്രം വലിയ സംഭാവന ചെയ്യുമെന്ന് ആത്മവിശ്വാസം പ്ര കടിപ്പിച്ചു. ഗസ്സക്കുവേണ്ടി നൽകിയ സഹായ ത്തിന് കിങ് സൽമാൻ കേന്ദ്രത്തിന് കമീഷ ണർ ജനറൽ നന്ദി പറഞ്ഞു.

Comments are closed.