റിയാദ്: സൗദി അറേബ്യയിലെ പള്ളി ഇമാമുമാരും ബാങ്ക് വിളിക്കുന്നവരും (മുഅദ്ദിൻ) നമസ്കാരവേളയിൽ അംഗവസ്ത്രം (ബിഷ്ത്) ധരിക്കണമെന്ന് മതകാര്യ മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ എല്ലായിടത്തുമുള്ള പള്ളികളിലെ ഇമാമുമാരും ബാങ്ക് വിളിക്കുന്നവരും നിർദേശം പാലിക്കണമെന്ന് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് വ്യക്തമാക്കി.
ബിഷ്ത് ധരിക്കൽ ബാധ്യതയല്ല, എന്നാലത് അലങ്കാരമായി കണക്കാക്കുന്നു. വെള്ളിയാഴ്ചകളിലും പെരുന്നാൾ ദിവസവും ഖുതുബ നിർവഹിക്കുന്നവരും ബിഷ്ത് ധരിക്കണമെന്നും മന്ത്രി പറഞ്ഞു.
Comments are closed.