സൗദിയിൽ വ്യാജ പരസ്യം നൽകിയാൽ പത്തു ലക്ഷം റിയാൽ പിഴ

ജിദ്ദ: ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ പരസ്യങ്ങൾ നൽകിയാൽ പത്തു ലക്ഷം റിയാൽ പിഴ ഈടാക്കുമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇലക്ട്രോണിക് വാണിജ്യ നിയമത്തിലെ ആർട്ടിക്കിൾ 11 അനുസരിച്ചാണ് പിഴ ഈടാക്കുന്നത്. പരസ്യം നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം പൂർണമായും ഭാഗികമായോ നിരോധിക്കുകയും ചെയ്യും. 

ഉപഭോക്താവിനെ വഞ്ചിക്കുന്നതിനോ കബളിപ്പിക്കുന്നതിനോ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾക്ക് പിഴ ചുമത്തും. അതുപോലെ, ഏതെങ്കിലും സ്ഥാപനത്തിന്റെ വ്യാപാരമുദ്രകളിൽ മാറ്റം വരുത്തിയോ തെറ്റായോ ഉപയോഗിച്ചും പരസ്യം ചെയ്യുന്നതും പിഴ ചുമത്താൻ ഇടയാക്കുമെന്നും വാണിജ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

 

Comments are closed.