മാനുകളെയും മലയാടുക ളെയും അൽസൗദ മലനിര കളിൽ തുറന്നുവിട്ടു

ജിദ്ദ: വംശനാശഭീഷണി നേരിടുന്ന 10 മാനു കളെയും നാല് മലയാടുകളെയും അബഹയി ലെ അൽസൗദ മലനിരകളിലെ ആവാസവ്യ വസ്ഥയിൽ തുറന്നുവിട്ടു. ദേശീയ വന്യജീവി സംരക്ഷണ വകുപ്പും അൽസൗദ വികസന കമ്പനിയും സഹകരിച്ചാണ് ഇത്രയും മൃഗങ്ങളെ സംരക്ഷിതപ്രദേശത്ത് വിട്ടയച്ചത്.

കിങ് അബ്ദുൽ അസീസ് ദേശീയോദ്യാന ത്തിൽ ഒരു കാലയളവ് ഈ മൃഗങ്ങളെ താമ സിപ്പിച്ച് പ്രദേശത്തിന്റെ സ്വഭാവവുമായി പൊ രുത്തപ്പെട്ട ശേഷമാണിത്. വംശനാശഭീഷ ണി നേരിടുന്ന ജീവികളുടെ എണ്ണം വർധിപ്പി ക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും രാജ്യത്തെ ജൈവവൈവിധ്യം സമ്പുഷ്ടമാ ക്കുന്നതിനുമുള്ള കേന്ദ്രത്തിൻ്റെ പദ്ധതിയു ടെ ഭാഗമാണ്.സസ്യജാലങ്ങൾ വികസിപ്പിക്കുക, ജീവജാല ങ്ങളെ പുനരധിവസിപ്പിക്കുക, ആവാസവ്യവ സ്ഥയെ സംരക്ഷിക്കുകയും വികസിപ്പിക്കുക യും ചെയ്യുക, പ്രദേശത്ത് ജൈവവൈവിധ്യം പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നീ ല ക്ഷ്യത്തോടെയാണ്. വികസന പദ്ധതി നടപ്പാ ക്കാൻ അൽസൗദ മേഖലയിലെ പരിസ്ഥിതി സംരംഭങ്ങളിൽ ഒന്നാണിത്.

Comments are closed.