റിയാദ്: സൗദിയിൽ സെക്യൂരിറ്റി ക്യമാറ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ നടപ്പാക്കിത്തുടങ്ങി. സെക്യൂരിറ്റി ക്യമറകൾ സ്ഥാപിക്കാത്തതിനു ക്യാമറയൊന്നിന് ആയിരം റിയാലെന്ന തോതിലാണ് പിഴ ഈടാക്കുന്നത്. വ്യാപാര കോംപ്ലക്സുകൾ, മെഡിക്കൽ സെന്ററുകൾ, ഗ്യാസ് സ്റ്റേഷനുകൾ, നഗരമദ്ധ്യത്തിലെ സർക്കിളുകളും ക്രോസിംഗുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കാറ്ററിംഗ് കമ്പനികൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ക്യാമറകൾ സ്ഥാപിക്കണമെന്ന് ഇതു സംബന്ധിച്ച് നിയമം വ്യക്തമാക്കുന്നു.
ഐ.സി.യുകൾ, പ്രകൃതിചികിത്സാ കേന്ദ്രങ്ങൾ, ടെക്സ്റ്റയിൽസുകളിലെയും തുന്നൽ കേന്ദ്രങ്ങളിലെയും വസ്ത്രങ്ങൾ മാറിയുടുക്കുന്നതിനുള്ള സ്ഥലങ്ങൾ, ഓപ്പറേഷൻ തീയേറ്ററുകൾ, സ്വകാര്യവിശ്രമ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊന്നും ക്യാമറകൾ സ്ഥാപിക്കാൻ പാടില്ലെന്നും ക്യാമറകളിലെ വീഡിയോകൾ നശിപ്പിക്കുന്നത് ശിക്ഷാർഹമാണെന്നും ഇതു സംബന്ധിച്ച നിയമം അനുശാസിക്കുന്നുണ്ട്.
Comments are closed.