കുവൈത്ത് സിറ്റി : കുവൈത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് 912 തടവുകാർക്ക് അമീർ മാപ്പ് നൽകിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 214 തടവുകാർക്ക് ഉടൻ തന്നെ മോചനം ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 25, 26 തീയതികളിലായി വരുന്ന ദേശീയ ദിനത്തേയും, വിമോചന ദിനത്തേയും വരവേൽക്കാൻ പ്രവാസികൾ അടക്കമുള്ള കുവൈത്തിലെ ജനത ഒരുങ്ങിക്കഴിഞ്ഞു.
വാണിജ്യ സ്ഥാപനങ്ങൾ നിരവധി ഓഫറുകൾ ആണ് ഈ സമയത്ത് പ്രഖ്യാപിക്കുന്നത് . വാരാന്ത്യ അവധി അടക്കം 4 ദിവസത്തെ അവധി ലഭിക്കുന്നതിനാൽ സ്വദേശത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട് . കുവൈത്തിലെ പ്രധാന പാതകളും സർക്കാർ കെട്ടിടങ്ങളും ദീപാലംകൃതമായി. വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നിരവധി കലാ, സാംസ്കാരിക പരിപാടികളും ഈ ദിവസങ്ങളിൽ അരങ്ങേറും.
Comments are closed.