റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ വ്യാഴാഴ്ച ആഘോഷിക്കും. 1727 ഫെബ്രുവരി 22ന് ഇമാം മുഹമ്മദ് ബിൻ സഉൗദിെൻറ കൈകളാൽ സൗദി രാഷ്ട്രം സ്ഥാപിതമായതിെൻറ ഒാർമകൾ രാജ്യമെങ്ങും പുതുക്കുകയാണ്. ദേശീയാഘോഷ വേളയിൽ രാജ്യനിവാസികൾ മുഴുവൻ ഇൗ അനുഗ്രഹീത രാജ്യത്തിെൻറ ഉറച്ച വേരുകളിലും ചരിത്രപരമായ ആഴത്തിലും അഭിമാനം കൊള്ളുകയാണ്. മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ദറഇയയെ തലസ്ഥാനമാക്കി ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിതമായത് മുതൽ പൗരന്മാർക്ക് ഭരണാധികാരികളുമായി അടുത്ത ബന്ധമുണ്ട്. ഭരണഘടന ഖുർആനും പ്രവാചകചര്യയും അടിസ്ഥാനമാക്കിയുള്ളതാണ്.
സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ സംഭവങ്ങളുടെ സമ്പന്നമായ ചരിത്രം രേഖപ്പെടുത്തിയ ഒരു രാജ്യത്ത് ഇമാം മുഹമ്മദ് ബിൻ സഊദ് സ്ഥാപിച്ച മഹത്തായ ചരിത്ര പൈതൃകത്തിൽ രാജ്യത്തെ ജനങ്ങൾ മുഴുവൻ ഇന്ന് അഭിമാനിക്കുകയാണ്. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ജനങ്ങൾ അക്കാലത്ത് ഒന്നാം സൗദി ഭരണകൂടത്തിെൻറ കീഴിലാണ് ജീവിച്ചിരുന്നത്. പിന്നീട് രണ്ടാം സൗദി രാഷ്ട്രത്തിെൻറ സ്ഥാപകനായ ഇമാം തുർക്കി ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സഉൗദിലൂടെ ഭരണം കടന്നുപോയി. ശേഷം അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽഫൈസൽ ആലുസഉൗദ് രാജാവിെൻറ കൈകളിലൂടെ സൗദി അറേബ്യയെ ഏകീകരണത്തിലേക്ക് നയിച്ചു. പിന്നീടങ്ങോട്ട് സൗദിയുടെ വികസനത്തിനും വളർച്ചക്കും ആന്തരിക നവോത്ഥാനത്തിെൻറ നേട്ടത്തിനുമുള്ള തുടക്കമായിരുന്നു. അബ്ദുൽ അസീസ് രാജാവിെൻറ പുത്രന്മാരായ രാജാക്കന്മാരാൽ രാഷ്ട്രം പിന്നീട് കൂടുതൽ ഉത്തുംഗതയിലേക്ക് കുതിച്ചു.
ചരിത്ര സ്രോതസ്സുകളെ അടിസ്ഥാനമാക്കി വരച്ച ഇമാം മുഹമ്മദ് ബിൻ സഊദിെൻറ സാങ്കൽപിക ചിത്രം
ഇപ്പോൾ സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും ഭരണത്തിൽ സമൃദ്ധിയുടെയും ക്ഷേമത്തിെൻറയും വികസനത്തിെൻറയും തലങ്ങളിൽ അറബ്, പ്രാദേശിക, ആഗോള തലങ്ങളിൽ വികസന പാതയിൽ കുതിക്കുന്ന ഏറ്റവും വിശിഷ്ടമായ രാജ്യങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. സ്ഥാപക ദിന വാർഷികം മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഓർമകളും ചരിത്രത്തിലും ജീവചരിത്രത്തിലും അനശ്വരമാക്കിയ സംഭവങ്ങളും സാഹചര്യങ്ങളും ഓർമിപ്പിക്കാനുള്ള അവസരമാണ്. അറേബ്യൻ ഉപദ്വീപിലുടനീളം അതിെൻറ സവിശേഷതകൾ കാണാം.സൗദി അറേബ്യ ഒരു നിമിഷത്തിൽ ജനിച്ച രാജ്യമല്ല, മറിച്ച് നൂറ്റാണ്ടുകളായി രൂപപ്പെടുകയും ഭരണം സ്ഥാപിക്കുകയും അവസാനം ഏകീകൃത രാഷ്ട്രത്തിന് അടിത്തറ പാകുകയും ചെയ്ത രാഷ്ട്രമാണ്. ഇരുഹറമുകളെ സേവിക്കുന്നതോടൊപ്പം സുരക്ഷാരംഗത്ത് എന്നും മുൻനിരയിലുള്ള ഒരു രാജ്യമാണ്.
നിരവധി വെല്ലുവിളികൾക്കിടയിലും സമൂഹത്തിന് സുഖപ്രദമായ ജീവിതം കൈവരിക്കാനായി. ദേശീയ ഐക്യത്തിെൻറ ആഴവും ശക്തിയും 1727 മുതൽ ഇന്നുവരെ രാഷ്ട്രത്തിെൻറ പിന്തുടർച്ചക്ക് കാരണമായിട്ടുണ്ട്. മുൻകാലങ്ങളിൽ അത്യന്തം ദുഷ്കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിൽ അതിനെയെല്ലാം അതിജയിക്കാനായി. ആധികാരിക അറബ് സ്വത്വം കാത്തുസൂക്ഷിച്ച് അഭിമാനത്തോടെ നിലകൊണ്ട രാജ്യമാണ് സൗദി അറേബ്യ. ആദ്യത്തെ സൗദി രാഷ്ട്രം കെട്ടിപ്പടുക്കുന്ന ഓരോ ഘട്ടത്തിലും ദേശീയ ഐക്യം എന്ന ആശയം പുതുക്കി. പിന്നീട് ഓരോ ഭരണാധികാരികളുടെയും കാലത്ത് ജനങ്ങളും നേതൃത്വവും തമ്മിലുള്ള മഹത്തായ ബന്ധം തുടർന്നു. പ്രധാന പ്രതീകമായി ഐക്യം നിലനിന്നു. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും കാലത്തും അത് തുടരുകയാണ്.
ആഘോഷത്തിെൻറ ഭാഗമായി നിരവധി സാംസ്കാരികവും കലാപരവുമായ പരിപാടികൾ അരങ്ങേറും. രാജ്യത്തിെൻറ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം ഉയർത്തിക്കാട്ടുന്നതാവും പരിപാടികൾ.
Comments are closed.