മദീന: മദീനയിൽ പൊതുഗതാഗത ബസുകളിലും ടാക്സികളിലും ഡിജിറ്റൽ പരസ്യ ബോർഡുകൾ അനുവദിക്കുന്ന പദ്ധതി മുനിസിപ്പാലിറ്റി ആരംഭിച്ചു.
പരസ്യ ബിൽ ബോർഡുകളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സ്മാർട്ട് സിറ്റികൾ എന്ന ആശയം നടപ്പാക്കാനും പൊതുനഗര ഭൂപ്രകൃതി മെച്ചപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 30 വാഹനങ്ങളിൽ ഡിജിറ്റൽ പരസ്യബോർഡുകൾ വെക്കും.
മദീനക്കുള്ളിൽ ഔട്ട്ഡോർ പരസ്യങ്ങൾ വികസിപ്പിക്കുന്നതിനും ബിൽ ബോർഡുകളുടെ വിഷ്വൽ ഐഡൻറിറ്റി ഏകീകരിക്കുന്നതിനുള്ള പദ്ധതിക്കനുസൃതമായാണിത്. മികച്ച സ്പെഷലൈസ്ഡ് സമ്പ്രദായങ്ങളും പരസ്യരീതികളും മാർഗങ്ങളും വിപുലീകരിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്ത് വാണിജ്യ പരസ്യത്തിലെ ഏറ്റവും പുതിയ രീതികൾ നിലനിർത്തുന്നതിനാണ്. പുതിയ പരസ്യദാതാക്കളെ ആകർഷിക്കുന്നതിനും മദീനയുടെ പരസ്യ-വാണിജ്യ കാമ്പയിനുകളിൽ നല്ല ഫലങ്ങൾ കൈവരിക്കുന്നതിനും സഹായിക്കുമെന്നുമാണ് വിലയിരുത്തൽ.
Comments are closed.