സൗദിയില്‍ സകാത്ത് അതോറിറ്റിയുടെ സദാദ് നമ്പറില്‍ മാറ്റം; ഇനി 020  

സൗദിയില്‍ സകാത്ത്

റിയാദ്: സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റിയുടെ ഓണ്‍ലൈന്‍ പണമിടപാടിനുള്ള കോഡ് നമ്പറില്‍ മാറ്റം. ഓണ്‍ലൈന്‍ ബാങ്ക് സേവനങ്ങളില്‍ ഇതുവരെയുണ്ടായിരുന്ന 030 എന്നതിന് പകരം ഇനി മുതല്‍ 020 ആയിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. സകാത്ത്, നികുതി, കസ്റ്റംസ് ഇടപാടുകളെല്ലാം ഈ നമ്പറില്‍ നിശ്ചിത ബില്‍ മ്പര്‍ ഉപയോഗിച്ചാണ് അടക്കേണ്ടത്.

ഇടപാട് സംവിധാനങ്ങളിലെ സദാദ് നമ്പര്‍ 020 ആണെന്നും ഇതുവഴിയാണ് ഇനി മുതല്‍ പണമടക്കേണ്ടതെന്നും അതോറിറ്റി എല്ലാ സ്ഥാപന ഉടമകളെയും ഓര്‍മപ്പെടുത്തി. കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് ബന്ധപ്പെട്ട മാധ്യമങ്ങള്‍ വഴി സംസാരിക്കാമെന്നും അതോറിറ്റി പറഞ്ഞു.

Comments are closed.