റമസാനിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം സൗദി സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു.

ജിദ്ദ : സൗദിയിൽ റമസാനിലെ ബാങ്കുകളുടെയും റെമിറ്റന്‍സ് സെന്‍ററുകളുടെയും പെയ്‌മെന്‍റ് കമ്പനികളുടെയും മണി എക്‌സ്‌ചേഞ്ചുകളുടെയും പ്രവൃത്തി സമയവും പെരുന്നാൾ അവധി ദിവസങ്ങളും സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. റമസാനില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് നാലു വരെയാകും ബാങ്കുകളുടെ പ്രവൃത്തി സമയം. മണി റെമിറ്റന്‍സ് സെന്‍ററുകളുടെയും പെയ്‌മെന്‍റ് കമ്പനികളുടെയും പ്രവൃത്തി സമയം ദിവസേന രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് അഞ്ചര വരെയുള്ള സമയത്തിനിടെ ആറു മണിക്കൂറാകും.

ബാങ്കുകളുടെ പെരുന്നാൾ അവധി ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം റമദാന്‍ 25 (ഏപ്രില്‍ 4) വ്യാഴാഴ്ച പ്രവൃത്തി സമയം അവസാനിക്കുന്നതു മുതല്‍ ആരംഭിക്കും. പെരുന്നാള്‍ അവധിക്കു ശേഷം ശവ്വാല്‍ അഞ്ചിന് (ഏപ്രില്‍ 14) ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ബലിപെരുന്നാള്‍ അവധി ദുല്‍ഹജ് ഏഴ് (ജൂണ്‍ 13) വ്യാഴാഴ്ച പ്രവൃത്തി ദിവസം അവസാനിക്കുന്നതു മുതല്‍ ആരംഭിക്കും. ബലിപെരുന്നാള്‍ അവധി പൂര്‍ത്തിയായി ദുല്‍ഹജ് 17 (ജൂണ്‍ 23) ഞായറാഴ്ച ബാങ്കുകള്‍ വീണ്ടും തുറക്കും.

Comments are closed.