കുവൈത്ത് സിറ്റി : കുവൈത്ത് പാർലമെന്റ് പിരിച്ചു വിട്ടു. അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2023 ജൂൺ 6 നാണ് നിലവിലെ പാർലമെന്റ് അധികാരത്തിൽ വന്നത്. കുവൈത്തിൽ തിരഞ്ഞെടുപ്പിലൂടെ 50 അംഗങ്ങൾ ആണ് പാർലമെന്റിൽ എത്തുക.
5 പ്രവിശ്യകളിൽ നിന്നായി കൂടുതൽ വോട്ടുകൾ ലഭിക്കുന്ന 10 പേർ വീതം പാർലമെന്റിൽ എത്തുന്ന സംവിധാനമാണ് നിലവിൽ ഉള്ളത്. നിലവിൽ തിരെഞ്ഞെടുപ്പ് കഴിഞ്ഞു ആറു മാസം മാത്രം പ്രായമായ പാർലമെന്റ് ആണ് പിരിച്ചു വിട്ടത്. ഭരണഘടനയുടെ 107 ആർട്ടിക്കിൾ പ്രകാരം കുവൈത്ത് അമീർ ആണ് നടപടി സ്വീകരിച്ചത്. പാർലമെന്റ് പിരിച്ചു വിട്ട് 2 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് നിയമം അനുശാസിക്കുന്നത്. അതിനാൽ തന്നെ പുതിയ തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയിക്കുകയാണ്. മധ്യപൂർവദേശത്ത് തന്നെ ജനാധിപത്യ രീതിയിൽ പാർലമെന്ററി സംവിധാനം നിലവിൽ ഉള്ള രാജ്യമാണ് കുവൈത്ത് . നിലവിലെ പാർലമെന്റ് പിരിച്ചു വിടുന്നതിനുള്ള സാഹചര്യങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ അറിയാൻ കഴിയും
Comments are closed.