കുവൈത്ത് സിറ്റി: വിട്ടുമാറാത്ത സാംക്രമിക രോഗ പ്രതിരോധം, ചികിത്സ എന്നിവക്ക് പ്രതിവര്‍ഷം കുവൈത്ത് ചെലവാക്കുന്നത് 25 ദശലക്ഷം ദീനാർ. ലോകാരോഗ്യ സംഘടനയുടെ ഫിസിക്കൽ ആക്ടിവിറ്റി ആഗോള റിപ്പോർട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. രോഗികളുടെ ആരോഗ്യ പരിപാലനത്തിനാണ് ഇത്രയും തുക ചെലവാക്കുന്നതെന്ന് ഹെൽത്ത് പ്രൊമോഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. അബീർ അൽ ബഹ്വ പറഞ്ഞു.
രാജ്യത്തെ 79 ശതമാനം മരണങ്ങളും ക്രോണിക് അസുഖങ്ങള്‍മൂലമാണ്. അതില്‍തന്നെ 15 ശതമാനം കാന്‍സര്‍ രോഗികളും മൂന്നു ശതമാനം പ്രമേഹ രോഗികളുമാണെന്ന് അൽ ബഹ്വ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ഓഫിസുമായി സഹകരിച്ച് നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.അബീർ അൽ ബഹ്വ. ആരോഗ്യ അവബോധം പ്രചരിപ്പിക്കുന്നതിനും ക്രോണിക് അസുഖങ്ങള്‍ കുറയ്ക്കുന്നതിനും ആവശ്യമായ പദ്ധതികളും നയങ്ങളും അവതരിപ്പിക്കാനും ശില്പശാല ലക്ഷ്യമിടുന്നതായി ഡോ. അബീർ അൽ-ബഹ്വ പറഞ്ഞു.
Comments are closed.