സൗദിയിലെ യാംബുവിനടുത്ത് ചെങ്കടലിൽ ഭൂചലനം

ജിദ്ദ: യാംബുവിനടുത്തായി ചെങ്കടലിന്‍റെ മധ്യഭാഗത്ത് ഭൂചലനം ഉണ്ടായതായി സൗദി ജിയോളജിക്കൽ സർവേ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ 6.52ന് അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 4.40 ഡിഗ്രി തീവ്രത രേഖപ്പെടുത്തി.

ചെങ്കടലിന്‍റെ ഏകദേശം 32 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം ഉണ്ടായെങ്കിലും ചെങ്കടലിന്‍റെ കരയിലേക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന് ജിയോളജിക്കൽ സർവ്വേ ഔദ്യോഗിക വക്താവ് താരിഖ് അബ അൽഖൈൽ അറിയിച്ചു. അറേബ്യൻ ഫലകത്തിൻ്റെ പടിഞ്ഞാറൻ അതിർത്തിയെ പ്രതിനിധീകരിക്കുന്ന ചെങ്കടലിലെ തകരാറും ആഫ്രിക്കൻ ഫലകത്തിൽ നിന്ന് സ്ഥാനചലനം സംഭവിച്ചതുമാണ് ഭൂകമ്പത്തിന് കാരണമെന്ന് വക്താവ് വിശദീകരിച്ചു.

Comments are closed.