മസ്കറ്റ് : ഒമാനിലെ കനത്തമഴയിൽ മരിച്ചവരുടെ എണ്ണം ആറായി. ഇതിൽ ഒരാൾ ആലപ്പുഴ സ്വദേശിയാണ്. തിങ്കളാഴ്ച റുസ്താഖിലെ വാദി ഗാഫിർ സ്ട്രീമിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നുകുട്ടികളുടെയും യങ്കലിൽ ഒഴുക്കിൽപ്പെട്ട രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കനത്ത മഴയെത്തുടർന്നുണ്ടായ വാദിയിൽ ഇറങ്ങിയ 36 പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. വാദിയിൽ ഇറങ്ങുന്നത് വലിയ അപകടം വിളിച്ചുവരുത്തുമെന്ന് ഒട്ടേറെത്തവണ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് വാദിയിൽ ഇറങ്ങുന്നവർക്ക് ജയിൽവാസത്തിനുപുറമേ കനത്ത പിഴയൊടുക്കേണ്ടിയും വരും.
Comments are closed.