ജിദ്ദ: ഇന്നു മുതൽ അടുത്ത ഞായറാഴ്ച വരെയുള്ള കാലയളവിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയുള്ള മഴക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം. ചില ഭാഗങ്ങളിൽ ശക്തമായ മഴക്കാണ് സാധ്യത. ആലിപ്പഴ വർഷവും ഉണ്ടായേക്കും.
അസീർ, ജിസാൻ, അൽ-ബാഹ, മക്ക, വടക്കൻ അതിർത്തി, കിഴക്കൻ മേഖല, റിയാദ് എന്നീ മേഖലകളിൽ ഇടത്തരം മുതൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം സൂചിപ്പിച്ചു.ഇന്ന് (ബുധൻ) റിയാദ് മേഖലയുടെ തെക്കൻ ഭാഗങ്ങൾ ഉൾപ്പെടെ 6 മേഖലകളിൽ ഇടിമിന്നലായിരിക്കുമെന്നും അൽ-ജൗഫിലെ ഉയർന്ന പ്രദേശങ്ങളിലും വടക്കൻ അതിർത്തികളിലും മൂടൽമഞ്ഞ് രൂപപ്പെടുമെന്നും കേന്ദ്രം പറഞ്ഞു. ഈ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിലുള്ള കാറ്റുമുണ്ടാകും. തീരങ്ങളിൽ തിരമാലകൾ ശക്തിയായി അടിക്കും.
നജ്റാൻ, മക്ക, ജിദ്ദ, അൽ-ലെയ്ത്ത്, ഖുൻഫുദ, റാബിഗ്, ഖുലൈസ്, മക്കയിലെ ബഹ്റ, തുറൈഫ്, വടക്കൻ അതിർത്തിയിലെ അറാർ, അൽ-സലൈൽ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നതായി കേന്ദ്രം അറിയിച്ചു. വാദി ദവാസിർ, റിയാദിലെ അൽ-അഫ്ലാജ്, അൽ-ശർഖിയയിലെ ഹഫർ അൽ-ബാത്തിൽ, അൽ-നൈരിയ, ഖരിയത്ത് അൽ-ഒലയ്യ. മദീന, ഹായിൽ, അൽ-ജൗഫ് എന്നിവടങ്ങളിലും മഴക്ക് സാധ്യതയുണ്ട്.
Comments are closed.