സാമൂഹിക ഇടപെടലുകൾ വർധിപ്പിക്കാൻ കൂടുതൽകേന്ദ്രങ്ങൾ

ദുബായ് : സാമൂഹികഇടപെടലുകൾ വർധിപ്പിക്കാൻ ദുബായിൽ കൂടുതൽകേന്ദ്രങ്ങൾ തുടങ്ങുന്നു. ഇതിനായി അഞ്ച് പുതിയ നെയ്ബർഹുഡ് കൗൺസിലുകൾ കൂടി രൂപവത്കരിക്കാൻ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുമതി നൽകി.ഇതോടെ എമിറേറ്റിലെ നെയ്ബർഹുഡ് കൗൺസിലുകളുടെ എണ്ണം 18 ആയി ഉയരും. 2021 – 2023 കാലഘട്ടത്തിൽ 1400-ലേറെ സാമൂഹിക പരിപാടികൾക്ക് കൗൺസിൽ നേതൃത്വം നൽകിയിട്ടുണ്ട്.പൗരന്മാർക്കിടയിൽ ഐക്യംവളർത്തുന്നതിൽ കൗൺസിലുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്.

Comments are closed.