മസ്കത്ത്: രാജ്യത്തെ വ്യോമ ഗതാഗത മേഖലക്കു കരുത്തുപകർന്നെത്തുന്ന പുതിയ മുസന്ദം വിമാനത്താവളത്തിന്റെ നടപടികൾ വേഗത്തിലാക്കൊനൊരുങ്ങി അധികൃതർ. ഇതിന്റെ ഭാഗമായി സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) വിമാനത്താവളത്തിന് വിശദമായ രൂപരേഖ തയാറാക്കുന്നതിനുള്ള ടെൻഡറുകൾ ക്ഷണിച്ചു. വിമാനത്താവളം 2028 രണ്ടാം പകുതിയോടെ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
നിലവിലെ ഖസബ് വിമാനത്താവളത്തിന് നിരവധി പ്രവർത്തനപരമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ വിമാനത്താവളത്തിന് ഏറെ സാധ്യതയാണ് അധികൃതർ കണക്കുകൂട്ടുന്നത്. ക്രൂസ് ടൂറിസ്റ്റുകളുൾപ്പെടെ പ്രതിവർഷം 200,000ലധികം വിനോദസഞ്ചാരികളെ ആകർഷിക്കാൻ മുസന്ദത്തിനു കഴിയുമെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. മികച്ച എയർ കണക്റ്റിവിറ്റി ഉപയോഗിക്കുകയാണെങ്കിൽ ഇത് ഇരട്ടിയാക്കാൻ സാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.
[04/02, 6:44 pm] Metrojournaluae: ഡിസൈനുകൾ നടപ്പിലാക്കാൻ 18 മാസം, നിർമാണത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കാൻ മൂന്നുവർഷം, രണ്ടാം ഘട്ട നിർമാണം നടപ്പിലാക്കാൻ 18 മാസവുമാണ് എയർപോർട്ട് പദ്ധതിയുടെ സമയ പരിധി കണക്കാക്കുന്നത്. ആദ്യഘട്ടത്തിൽ എയർബസ് 319, ബോയിങ് 737 വിമാനങ്ങൾ ഉപയോഗിക്കുന്നതിന് 45 മീറ്റർ വീതിയിൽ റൺവേ നിർമിക്കും. പ്രതിവർഷം 250,000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള പാസഞ്ചർ കെട്ടിടം, എയർ ട്രാഫിക് കൺട്രോൾ ടവർ, 2,520 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള റൺവേ, ടാക്സിവേകൾ, ഫയർ സ്റ്റേഷൻ, ഉപകരണങ്ങൾ നന്നാക്കുന്ന കടകൾ, മറൈൻ റെസ്ക്യൂ സ്റ്റേഷൻ, വിമാനങ്ങൾക്കുള്ള പാർക്കിങ് സ്ഥലങ്ങൾ എന്നിവയും ഒരുക്കും. രണ്ടാം ഘട്ടത്തിൽ, എയർബസ് 330, 350, ബോയിങ് 787, 777 എന്നിവയെ ഉൾക്കൊള്ളാനായി റൺവേ 3,300 മീറ്ററായി വികസിപ്പിക്കും. ടാക്സിവേകളുടെയും വിമാനങ്ങൾക്കായുള്ള പാർക്കിങ് സ്ഥലങ്ങളുടെയും എണ്ണം വർധിപ്പിക്കുന്നതിന് പുറമേ എയർക്രാഫ്റ്റ് ഐസൊലേഷൻ യാർഡും ടെർമിനൽ കെട്ടിടവും നിർമിക്കും.
കഴിഞ്ഞ മാസം മുസന്ദം ഗവർണറേറ്റിൽ ഒമാൻ കൗൺസിൽ, മുനിസിപ്പൽ കൗൺസിലിലെ ചില അംഗങ്ങൾ, ശൈഖുമാർ, വിശിഷ്ടാതിഥികൾ, വ്യവസായികൾ എന്നിവരുമായി സുൽത്താൻ ഹൈതം ബിൻ താരിഖ് നടത്തിയ കൂടിക്കാഴ്ചയിൽ ഗവർണറേറ്റിനെ പ്രാദേശിക, അന്തർദേശീയ വിമാനങ്ങളുമായി ബന്ധിപ്പിക്കുന്ന കാര്യം ഊന്നിപ്പറഞ്ഞിരുന്നു.
Comments are closed.