ദമാം : അല്‍ ഹസ്സക്ക് സമീപം വാഹനം മറിഞ്ഞു മലയാളി വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് ജംഷീര്‍ റമീസ ദമ്പതികളുടെ മകളും ദമാം ഇന്ത്യന്‍ സ്കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയുമായ ഐറിന്‍ ജാന്‍ (8) ആണ് അല്‍ ഹസ്സക്കടുത്തു വാഹനം മറിഞ്ഞു മരിച്ചത്. അവധി ദിവസമായതിനാല്‍ ഇന്നലെ വൈകിട്ട് ജംഷീറിന്റെ കുടുംബം ദമാമില്‍ നിന്നും സുഹൃത്തുക്കളായ മറ്റു രണ്ടു കുടുംബങ്ങള്‍ ക്കൊപ്പം അല്‍ ഹസ്സയിലേക്ക് പോകുന്നതനിടെയാണ് അപകടം സംഭവിച്ചത്. അല്‍ ഉഖൈര്‍ എന്ന സ്ഥലത്ത് ഐറിന്‍ ജാന്‍ അടക്കം മറ്റു കുട്ടികള്‍ യാത്ര ചെയ്തിരുന്ന ലാന്‍ഡ് ക്രൂഇസര്‍ മറിയുകയായിരുന്നു.
ഈ വാഹനത്തില്‍ ഉണ്ടായിരുന്ന ഐറിന്‍ ജാന്‍ തല്‍ക്ഷണം മരിക്കുകയും മറ്റു കുട്ടികളും ഒരു കുടുംബവും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ദമാമിലെ ദാഇം എക്യുപ്മെന്റ് റെന്റല്‍ കമ്പനിയില്‍ ഡയറക്ടറായ ജംഷീറിന്റെ മൂത്തമകളും ദമാം ഇന്ത്യന്‍ സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ എമിന്‍ ജാനും ഇതേ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നു.
Comments are closed.