റിയാദ്: വാണിജ്യസ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിന് സിവിൽ ഡിഫൻസ് ലൈസൻസ് നിർബന്ധമാക്കി. വാണിജ്യ ലൈസൻസ് പുതുക്കാൻ സിവിൽ ഡിഫൻസ് ലൈസൻസ് ഹാജരാക്കണമെന്ന് മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം ആവശ്യപ്പെട്ടു. ഫെബ്രുവരി 20 മുതൽ ഇത് ബാധകമാകും.
നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ തീരുമാനം. 2023 മേയിൽ സിവിൽ ഡിഫൻസിന്റെ ‘സലാമദ’ പോർട്ടലിൽ സ്ഥാപനങ്ങൾക്കുള്ള ലൈസൻസിങ് സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സുരക്ഷ ഉപകരണ സർട്ടിഫിക്കറ്റുകൾ നൽകൽ, സ്ഥാപനങ്ങളുടെ ഫയൽ ഡാറ്റ ഭേദഗതി ചെയ്യൽ, സാങ്കേതിക റിപ്പോർട്ടുകൾ നൽകൽ, സുരക്ഷ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും അംഗീകാരം എന്നീ സേവനങ്ങൾ നൽകുന്നതിലുൾപ്പെടുന്നു.
Comments are closed.