വി​സി​റ്റ്​ വി​സ​ക്കാ​ർ​ക്ക്​ ‘നു​സ​ക്’​ൽ ആ​ശ്രി​ത​രെ ചേ​ർ​ക്കാ​നാ​വി​ല്ല

ജി​ദ്ദ: സൗ​ദി​യി​ലേ​ക്ക്​ വി​സി​റ്റ്​ വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ‘നു​സ്‌​ക്’ ആ​പ്ലി​ക്കേ​ഷ​നി​ൽ ത​ങ്ങ​ളു​ടെ ആ​ശ്രി​ത​രെ ചേ​ർ​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഹ​ജ്ജ്, ഉം​റ അ​നു​മ​തി​ക്കു​ള്ള സ്​​മാ​ർ​ട്ട്​ ആ​പ്പാ​ണ്​ നു​സ്​​ക്.​ അ​തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന വ്യ​ക്തി വി​സി​റ്റ്​ വി​സ​യി​ലെ​ത്തി​യ ആ​ളാ​ണെ​ങ്കി​ൽ അ​യാ​ൾ​ക്ക്​ ത​െൻറ അ​ക്കൗ​ണ്ടി​ലേ​ക്ക് ആ​ശ്രി​ത​രെ ചേ​ർ​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ത്​ സം​ബ​ന്ധി​ച്ച പ​രാ​തി​ക്ക് മ​റു​പ​ടി​യാ​യാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ശ​ദീ​ക​ര​ണം. ആ​ശ്രി​ത​രെ ചേ​ർ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഫീ​ച്ച​ർ ഇൗ ​ആ​പ്പി​ൽ ല​ഭ്യ​മ​ല്ല. ഓ​രോ വ്യ​ക്തി​ക്കും സ്വ​ന്തം അ​ക്കൗ​ണ്ട് തു​റ​ന്ന് സ്വ​ന്തം പാ​സ്പോ​ർ​ട്ട് ന​മ്പ​റും വി​സ ന​മ്പ​റും ഉ​പ​യോ​ഗി​ച്ച് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​മെ​ന്നും മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു.

Comments are closed.