സൗദിയിൽ പെരുന്നാള്‍ അവധികളില്‍ മന്ത്രിസഭ ഭേദഗതി വരുത്തി

റിയാദ് ∙ സൗദിയിൽ പെരുന്നാള്‍ അവധികളില്‍ മന്ത്രിസഭ ഭേദഗതികള്‍ വരുത്തി. സര്‍ക്കാര്‍ വകുപ്പുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും രണ്ടു പെരുന്നാളുകള്‍ക്കും മിനിമം നാലു ദിവസം, പരമാവധി അഞ്ചു ദിനങ്ങള്‍ അവധി നല്‍കുന്ന നിലയിൽ നിയമാവലിയില്‍ ഭേദഗതി വരുത്തണമെന്ന് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. ഗവൺമെന്റ് ഏജൻസികൾ അവരുടെ ഓർഗനൈസേഷന് അനുസൃതമായി വർക്ക് സിസ്റ്റം നടപ്പിലാക്കുകയും ഭരണപരമായ ചട്ടങ്ങൾ ഭേദഗതി വരുത്തുകയും ചെയ്യും.

നിലവിൽ സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുന്നതെങ്കിൽ സർക്കാർ മേഖലയ്ക്ക് കൂടുതൽ അവധിയാണ് ലഭിക്കുന്നത്.

Comments are closed.