സൗദിയിൽ പ്രവാചക നഗരിയോട് ചേർന്ന് പുതിയ സാംസ്കാരിക കേന്ദ്രം നിലവിൽ വരുന്നു. മദീനയെ ലോകോത്തര നിലവാരത്തിൽ ഉയർത്തുന്ന റുഅ അൽ മദീന പദ്ധതി പ്രദേശത്താണ് പുതിയ സാംസ്കാരിക കേന്ദ്രം വരുന്നത്.
മദീനയിലെത്തുന്നവർക്ക് ഇസ്ലാമിക ചരിത്രത്തെയും പൈതൃകത്തെയും അടുത്തറിയാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. സൗദിയിൽ പ്രവാചക നഗരിയോട് ചേർന്ന് ഇസ്ലാമിക നാഗരിക ഗ്രാമം എന്ന പേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. മദീനയെ ഇസ്ലാമിക സാംസ്കാരത്തിന്റയും വിദ്യാഭ്യാസത്തിന്റെയും കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി.
മദീനയിലെ പ്രവാചക നഗരിക്ക് സമീപം 257,000 ചതുരശ്ര മീറ്റർ പ്രദേശത്താണ് കേന്ദ്രം. നഗരിയിലെത്തുന്ന വിശ്വാസികൾക്കും സന്ദർശകർക്കും ഇസ്ലാമിക ചരിത്രത്തെയും രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്‌കാരങ്ങളെയും കൂടുതൽ അടുത്തറിയാൻ ഇതിലൂടെ സാധിക്കും.
കൂടാതെ ഇസ്ലാമിക ചരിത്ര പര്യവേഷണത്തിന് ഒരു ആഗോള കേന്ദ്രമായും നഗരിയെ മാറ്റും. ചരിത്രത്തിലുടനീളമുള്ള മുസ്ലിംകളുടെ ശാസ്ത്രീയ മുന്നേറ്റങ്ങളെയും നേട്ടങ്ങളെയും കുറിച്ച് മനസ്സിലാക്കാനും കേന്ദ്രത്തിൽ അവസരമുണ്ടാകും.
വൈവിധ്യമാർന്ന ഇസ്ലാമിക കലാപരിപാടികൾ, സാംസ്‌കാരിക പ്രദർശനങ്ങൾ, അതുല്യമായ ഷോപ്പിംഗ് അനുഭവങ്ങൾ,റെസ്റ്റോറൻറുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഉൾകൊള്ളുന്ന തരത്തിലാണ് പദ്ധതി. തീർഥാടന കേന്ദ്രമെന്ന നിലയിൽ മാത്രമല്ല, ഇസ്ലാമിക പൈതൃകത്തിന്റെയും സാംസ്കാരികതയുടെയും കേന്ദ്രമായി മദീനയെ മാറ്റിയെടുക്കാനാനാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
Comments are closed.