വാടകക്കാരൻ വസ്തു ഒഴിയാൻ വൈകിയാൽ ഉടമക്ക് പിഴ ആവശ്യപ്പെടാം- ഈജാർ

റിയാദ് : കാലാവധിക്ക് ശേഷം വാടകക്കാരൻ കെട്ടിടം ഒഴിയാൻ വൈകിയാൽ കോടതി വഴി ഭൂവുടമക്ക് പിഴ ആവശ്യപ്പെടാമെന്ന് സൗദിയിൽ വാടകക്കരാറിന് മേൽനോട്ടം വഹിക്കുന്ന ഈജാർ പ്ലാറ്റ്ഫോം അറിയിച്ചു. വൈകുന്ന ഓരോ ദിവസത്തിനും പിഴയായി വാടകക്കരാറിലുണ്ടെന്നും ഈ കരാർ പ്രോമിസറി നോട്ട് ആയി പരിഗണിച്ച് എൻഫോഴ്സസ്മെന്റ് കോടതിയിൽ കേസ് ഫയൽ ചെയ്യാം.

സൗദിയിൽ ജനുവരി 10 മുതൽ കെട്ടിട വാടക തുക ഈജാർ പോർട്ടലിലൂടെ മാത്രം നൽകുന്ന രീതി കണിശമായി നടപ്പിലാക്കുമെന്ന് സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റി വാക്താവ് തയ്സീർ അൽ മുഫറജ് പറഞ്ഞു. ഈജാറിലെ ഡിജിറ്റൽ ചാനലുകൾക്ക് പുറത്ത് വാടക തുക അടച്ചാൽ അതിന്റെ റസീറ്റ് തെളിവായി പരിഗണിക്കില്ല. മദ, സദാദ് എന്നിങ്ങനെ രണ്ട് വഴികളിലൂടെ ഈജാർ വഴി വാടക തുക അടക്കാം. ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനും ഇതു സഹായകരമാകും. അതേസമയം ഇതുവരെ 80 ലക്ഷത്തിലധികം വാടകക്കരാറുകൾ ഈജാർ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തതായി ജനറൽ അതോറിറ്റി ഫോർ റിയൽ എസ്റ്റേറ്റ് വെളിപ്പെടുത്തി. ഇതിൽ അറുപത്തിയാറു ലക്ഷത്തോളം പാർപ്പിട യൂണിറ്റുകളുടെ കരാറുകളും പതിമൂന്ന് ലക്ഷം വാണിജ്യ യൂണിറ്റുകളുടെ കരാറുകളുമാണുള്ളത്. പ്രതിദിനം 18000 കരാറുകളെന്ന തോതിൽ ഇരുപത്തിയെട്ട് ലക്ഷം കരാറുകളോടെ ഏറ്റവും കൂടുതൽ വാടകക്കരാറുകൾ രജിസ്റ്റർ ചെയ്തത് നടപ്പു വർഷത്തിലാണ്. ഈജാർ പോർട്ടലിന്റെ സുതാര്യതയും പോർട്ടലിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസ്യതയും വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. കരാർ സമയത്ത് അനുബന്ധ കക്ഷികൾ നൽകുന്ന രേഖകളുടെ വിശ്വാസ്യത സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തുന്നതിനും കരാർ ഇടനിലക്കാർ റിയൽ എസ്‌റ്റേറ്റ് അതോറിറ്റിക്ക് കീഴിലുള്ള അംഗീകൃത ഓഫീസുകാർ മാത്രമാണെന്ന് ഉറപ്പു വരുത്തുന്നതിനും പോർട്ടൽ വഴി സൗകര്യം ചെയ്തിട്ടുണ്ട്. കരാറുകൾ നീത്യന്യായ വകുപ്പിനു കീഴിലുള്ള ഓഫീസുകളിൽ നിന്ന് ഓൺലൈനായി അറ്റസ്റ്റു ചെയ്യുന്നതിനും വിവിധ ചാനലുകൾ വഴി വാടക തുടകയടക്കുന്നതിനും ഈജാർ പോർട്ടലിൽ സൗകര്യമുണ്ട്. ഘഡുക്കളായി പണമടക്കുന്നതിനുമുള്ള സംവിധാനമുൾപ്പെടെ നിരവധി സർവ്വീസുകൾ പോർട്ടൽ വഴി ലഭ്യമാമാണെന്നും അതോറിറ്റി വ്യക്തമാക്കി.

Comments are closed.